ന്യൂഡല്‍ഹി : സീറ്റു മോഹികള്‍ക്ക് കനത്ത പ്രഹരവുമായി ഹൈക്കമാന്‍ഡിന്റെ പുതിയ തീരുമാനം. എംപിമാര്‍ നിയമസഭയിലേക്കു മത്സരിക്കുന്നതിനെ എതിര്‍ത്തു കൊണ്ടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52 സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന് എംപിമാരെ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയയ്ക്കാനാവാത്ത സ്ഥിതിയാണെന്നു ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ എംപിമാര്‍ രാജിവെച്ചു മത്സരരംഗത്തിറങ്ങുന്നതിനോടു താല്പര്യമില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. ഏതെങ്കിലും മണ്ഡലത്തില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍, സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടാല്‍ മാത്രം എംപിമാരെ മത്സരിപ്പിക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നുമാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
Post Your Comments