Latest NewsKeralaNews

റോഡരികിലെ കേബിൾ ‍ ബൈക്കിലും കഴുത്തിലും കുരുങ്ങി യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ : റോഡരികിലെ കേബിള്‍ ബൈക്കിലും കഴുത്തിലും കുരുങ്ങി യുവാവിന് ദാരുണാന്ത്യം. കോട്ടയം അമലഗിരി മണ്ണുശേരിയില്‍ ജോണിയുടെ മകന്‍ എം.ആര്‍. അഭിജിത്താണ് (21) മരിച്ചത്. അഭിജിത്ത് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികില്‍ താഴ്ന്നുകിടന്ന കേബിളില്‍ കുരുങ്ങുകയായിരുന്നു. ബൈക്കില്‍ ചുറ്റിയ കേബിള്‍ യുവാവിന്റെ കഴുത്തിലും കുരുങ്ങിയതോടെ മരണം സംഭവിച്ചു.

Read Also : സംസ്ഥാനത്ത് ബസ് ചാര്‍ജ് കുറയ്ക്കാൻ തീരുമാനവുമായി സർക്കാർ

ഒപ്പമുണ്ടായിരുന്ന കോട്ടയം വിഷ്ണുവിലാസം രാജേഷിന്റെ മകന്‍ വൈഷ്ണവിനു (22) നിസ്സാര പരുക്കേറ്റു. ഇരുവരും സുള്ള്യയില്‍ വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നു സംശയിക്കുന്നു. ഇന്നലെ പുലര്‍ച്ചെ ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കടവല്ലൂര്‍ വട്ടമാവിനു സമീപത്തായിരുന്നു അപകടം.

നിയന്ത്രണം വിട്ടു റോഡില്‍ നിന്നു തെന്നിമാറിയ ബൈക്ക് സമീപത്തെ പോസ്റ്റില്‍ താഴ്ന്നുകിടന്ന ഫൈബര്‍ കേബിളില്‍ കുരുങ്ങി മറിയുകയായിരുന്നു. അഭിജിത്തിനെ നാട്ടുകാര്‍ ചേര്‍ന്നു സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലാലിയാണ് അഭിജിത്തിന്റെ മാതാവ്. സഹോദരി: ആഷ്ലി. സംസ്‌കാരം പിന്നീട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button