ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവ് ക്രിസ്മസ് ഷോപ്പിങ്ങിന് കൊണ്ടുപോകാത്തതിന്റെ പേരില്‍ രണ്ടുമക്കള്‍ക്കൊപ്പം യുവതി ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ ഭാര്യ മക്കളും ഒന്നിച്ച് തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഹൈദരാബാദ് ജവഹര്‍നഗറിലെ ചെന്നാപ്പൂര്‍ തടാകത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തുകയുണ്ടായത്. 27 വയസുള്ള നാഗമണിയുടെയും അഞ്ച് വയസും എട്ടു മാസവും പ്രായമുള്ള കുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് നാഗമണിയുടെ ഭര്‍ത്താവ് നാഗേശ്വര്‍ റാവു.
ക്രിസ്മസ് ഷോപ്പിങ്ങിന് കൊണ്ടുപോകുന്നതിനെ ചൊല്ലി നാഗമണിയും ഭര്‍ത്താവുമായി വഴക്കിട്ടു. ക്രിസ്മസ് ഷോപ്പിങ്ങിന് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. ഇക്കാര്യം തുടര്‍ച്ചയായി ചോദിക്കുന്നതില്‍ നിന്ന് ഭാര്യയെ നാഗേശ്വര്‍ റാവു ശകാരിച്ചതായും പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ നാഗമണി കുട്ടികളെയും കൊണ്ട് പുറത്തേയ്ക്ക് പോകുകയായിരുന്നു ഉണ്ടായത്. തുടര്‍ന്നായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.
രണ്ടു മണിക്കൂറിന് ശേഷവും മടങ്ങി വരാതായതോടെ നാഗേശ്വര്‍ റാവു ഭാര്യയെ തെരഞ്ഞ് ഇറങ്ങുകയായിരുന്നു ഉണ്ടായത്. ഭാര്യയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Post Your Comments