Latest NewsKeralaNews

പൊലീസുകാർ ലൈറ്ററ് തട്ടിയാണ് തീ പടർന്നത്, പപ്പയെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാൻ അനുവദിക്കണം; കണ്ണീരോടെ രാജന്റെ മക്കൾ

മുഖ്യമന്ത്രിയോട് താണപേക്ഷിച്ച് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കൾ

കോടതി ഉത്തരവ് പ്രകാരം തര്‍ക്കഭൂമി ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ ആത്മഹത്യ ശ്രമം നടത്തിയ ഗൃഹനാഥന്‍ മരിച്ച സംഭവം നാടിന് നോവായി മാറുന്നു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

പിതാവിന്റെ മരണത്തിനിടയാക്കിയ പൊലീസുകാരനെതിരേയും അയൽവാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് മരിച്ച രാജന്റെ മക്കൾ ആവശ്യപ്പെട്ടു. പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കണമെന്നാണ് മക്കളുടെ ആവശ്യം. ഇതിനു സഹായം ചെയ്തു തരണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിച്ച് മക്കളായ രഞ്ജിത്തും രാഹുലും.

Also Read: പത്തനംതിട്ടയിൽ എസ് ഡി പിഐ പിന്തുണയോടെ ഇടത് ഭരണം

‘പൊലീസുകാർ ലൈറ്ററ് തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിക്കുമ്പോൾ ഷർട്ടിൽ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുമായിരുന്നു’. താൻ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരൻ കൈകൊണ്ട് ലൈറ്റർ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.

Also Read: കൊലയാളി കാട്ടാനയ്ക്ക് പിന്നാലെ മറ്റൊരു കൊമ്പനും ; വന്‍ സന്നാഹങ്ങളുമായി റാപ്പിഡ് റെസ്‌പോണ്‍സ് സംഘം

ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. രാജന്റെ മക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഡിസംബര്‍ 22നായിരുന്നു സംഭവം. ജപ്തി നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. നെയ്യാറ്റിന്‍കരപോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച്‌ അയല്‍വാസി മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button