Latest NewsKeralaNews

ഗർഭിണിയായ പശുവിനെ തൂക്കി കൊന്ന് സാമൂഹിക വിരുദ്ധരുടെ ക്രൂരത; സംഭവം കേരളത്തിൽ

റാന്നി : മിണ്ടാപ്രാണികളോടുള്ള ക്രൂരതകളുടെ ഞെട്ടലിൽ നിന്ന് കേരളീയർ മുക്തരാകുന്നതിന് മുൻപ് തന്നെ മറ്റൊരു ക്രൂരതയുടെ വാർത്തയാണ് റാന്നിയിൽ നിന്ന് പുറത്തു വരുന്നത്. റാന്നി പൊന്നമ്പാറയിൽ സുന്ദരേശൻറെ എട്ട് മാസം ഗർഭിണിയായിരുന്ന പശുവിനെയാണ് കഴിഞ്ഞ രാത്രിയിൽ സാമുഹിക വിരുദ്ധർ മരത്തിനോട് ചേർത്ത് കഴുത്തിൽ കയർമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

സംഭവത്തിൽ പശുവിന്റെ ഉടമസ്ഥൻ സുന്ദരേശന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പശു റബ്ബർ ബോർഡിന്റെ തോട്ടത്തിൽ കയറിയെന്നാരോപിച്ച് വാച്ചർ പശുവിനെ അഴിച്ച് ബി ഡിവിഷൻ ഓഫീസിൽ എത്തിച്ചിരുന്നു. തുടർന്ന് പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചാണ് സുന്ദരേശന് പശുവിനെ കൈമാറിയത്.

തുടർന്ന് വീട്ടിലെത്തിച്ച പശുവിനെ രാത്രിയിൽ വീടിന് സമീപത്തെ മരത്തിലാണ് കെട്ടിയിരുന്നത്. രാവിലെ ഭക്ഷണം കൊടുക്കാൻ നോക്കുമ്പോഴാണ് പശുവിനെ തൂക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നേരത്തേയും പരാതി ഉയർന്നിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button