തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയിൽ അതൃപ്തി. 100 ദിവസം കൊണ്ട് അരലക്ഷം തൊഴിലവസരം ഉറപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട അധ്യാപകതസ്തികകള്‍ മൂന്ന് മാസം പിന്നിടുേമ്ബാഴും അനുവദിച്ചില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച 425 അധ്യാപക തസ്തികകള്‍ക്കുള്ള ഫയലാണ് വകുപ്പുകള്‍ തട്ടിക്കളിക്കുന്നത്.
എന്നാൽ തസ്തികക്കായി വിദ്യാഭ്യാസവകുപ്പ് സമര്‍പ്പിച്ച ഫയല്‍ പലതവണ ധനവകുപ്പ് മടക്കി. പുതുക്കിയ രീതിയില്‍ ഫയല്‍ സമര്‍പ്പിക്കാനുള്ള ധനവകുപ്പ് നിര്‍ദേശപ്രകാരം സമര്‍പ്പിച്ചെങ്കിലും തസ്തിക മാത്രം അനുവദിച്ച് ഉത്തരവിറക്കിയിട്ടില്ല. ആഗസ്റ്റ് 30ന് മുഖ്യമന്ത്രിയുടെ ആദ്യ 100ദിന കര്‍മപരിപാടിയില്‍ കോളജ്, ഹയര്‍ സെക്കന്‍ഡറികളില്‍ ആയിരം തസ്തിക സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് 100 ദിവസംകൊണ്ട് അരലക്ഷം തൊഴിലവസരം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തില്‍ 425 ഹയര്‍ സെക്കന്‍ഡറി അധ്യാപകതസ്തികയും 700 കോളജ് അധ്യാപക തസ്തികയും എന്ന് വ്യക്തമാക്കുകയും ചെയ്തു.
2014-15, 2015 -16 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ പുതുതായി അനുവദിച്ച ബാച്ചുകളില്‍ മതിയായ കുട്ടികള്‍ ഇല്ലെന്ന കാരണത്താല്‍ മാറ്റിവെച്ചവയാണ് 425 തസ്തികകള്‍. മറ്റ് സ്കൂളുകളില്‍ തസ്തിക അനുവദിച്ചപ്പോള്‍ ചുരുക്കം കുട്ടികളുടെ കുറവ് കാരണം ഇൗ സ്കൂളുകളെ തസ്തിക സൃഷ്ടിക്കുന്നതില്‍നിന്ന് ഒഴിവാക്കി. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ കുട്ടികള്‍ വര്‍ധിച്ചെങ്കിലും തസ്തിക അനുവദിച്ചില്ല. എയ്ഡഡ് സ്കൂളുകളില്‍ ബാച്ചുകള്‍ അനുവദിച്ചതോടെ ഭാവിയില്‍ സൃഷ്ടിക്കുന്ന തസ്തികകളിലേക്ക് അധ്യാപകരെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആറ് വര്‍ഷം പിന്നിട്ടിട്ടും ഇൗ സ്കൂളുകള്‍ക്ക് തസ്തിക അനുവദിക്കാനുള്ള ഫയലാണ് ധനവകുപ്പ് തട്ടിക്കളിക്കുന്നത്. ആറ് വര്‍ഷമായി ഇൗ സ്കൂളുകളില്‍ ശമ്ബളമില്ലാതെയാണ് അധ്യാപകര്‍ ജോലി ചെയ്യുന്നത്.
Read Also: രാഹുൽ ഗാന്ധി വിദേശത്തേക്ക്; ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയെത്തുമെന്ന് കോണ്‍ഗ്രസ്
എന്നാൽ അഞ്ച് ഹയര്‍ സെക്കന്‍ഡറി ബാച്ചുകളിലെ കുട്ടികള്‍ ഇവിടെനിന്ന് പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയെങ്കിലും അധ്യാപകര്‍ക്ക് ഇപ്പോഴും ശമ്ബളമില്ല. എയ്ഡഡ് കോളജുകളില്‍ 721 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ 24ന് ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. നേരേത്തയുണ്ടായിരുന്ന മാനദണ്ഡപ്രകാരം ആയിരത്തോളം അധ്യാപക തസ്തികകള്‍ സൃഷ്ടിക്കേണ്ട സ്ഥാനത്താണ് ധനവകുപ്പിന്റെ ചെലവുചുരുക്കലില്‍ തസ്തികകളുടെ എണ്ണം 721ലേക്ക് ചുരുക്കിയത്.
Post Your Comments