കാണ്‍പൂര്‍ : അധോലോക നായകന്‍ ഛോട്ടാ രാജന്റെയും മുന്ന ബജ്രംഗിയുടെയും ചിത്രങ്ങള്‍ സ്റ്റാമ്പുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ കാണ്‍പൂര്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ‘മൈ സ്റ്റാമ്പ്’ പദ്ധതി വഴി പ്രിന്റ് ചെയ്ത സ്റ്റാമ്പുകളാണ് ഇവ. ഈ പദ്ധതി വഴി ഒരാള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സ്റ്റാമ്പുകള്‍ പ്രിന്റ് ചെയ്യാം.
” ഉപഭോക്താവിന്റെ ഫോട്ടോയുടെ തംബ്‌നെയില്‍ ഇമേജും സ്ഥാപനത്തിന്റെ ലോഗോയോ, ആര്‍ട്ട് വര്‍ക്ക്, പൈതൃക കെട്ടിടങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ ചിത്രങ്ങളും വെച്ച് പോസ്റ്റേജ് സ്റ്റാമ്പുകള്‍ ഒരു ടെംപ്ലേറ്റ് ഷീറ്റില്‍ പ്രിന്റ് ചെയ്യാവുന്നതാണ് ” – ഇന്ത്യ പോസ്റ്റ് വെബ്‌സൈറ്റ് നല്‍കുന്ന വിവരം. ഒരു മൈ സ്റ്റാമ്പ് ഷീറ്റില്‍ 12 സ്റ്റാമ്പുകള്‍ ഉണ്ട്. അതില്‍ ഒന്നിന്റെ മുഖവില 5 രൂപയാണ്. 300 രൂപയാണ് ഒരു ഷീറ്റിന്റെ വില.
ഈ രണ്ടു അധോലോക നായകന്മാരുടെയും സ്റ്റാമ്പുകള്‍ക്ക് 600 രൂപയാണ് ഫീസ് നല്‍കിയത്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനെതിരെ അന്വേഷണം ആരംഭിച്ചെന്നാണ് സൂചന. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനാസ്ഥയാണ് ഈ സംഭവം തെളിയിക്കുന്നത്.
Post Your Comments