KeralaLatest NewsNews

കേരള പര്യടന പരിപാടിയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശം ഏറെ വേദനിപ്പിക്കുന്നു; മലങ്കര ഓർത്തഡോക്സ് സഭ പ്രതിനിധി

മലപ്പുറം : സഭ തർക്കത്തിലും സംവരണ വിഷയത്തിലുമുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നടത്തിയ പരാമർശം ഏറെ വേദനിപ്പിച്ചതായി മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനം സെക്രട്ടറി ഫാ.തോമസ് കുര്യൻ താഴയിൽ. മലപ്പുറത്തെ കേരള പര്യടന പരിപാടിയിലാണ് മുഖ്യമന്ത്രി ഈക്കാര്യം പറഞ്ഞത്.

രണ്ട് കാര്യങ്ങളാണ് ഞാൻ സംവാദത്തിൽ മുഖ്യമന്ത്രിയോട് പറഞ്ഞത്. ഒന്ന് സംവരണത്തെ പറ്റിയും മറ്റൊന്ന് പള്ളി പ്രശ്നവും. ഇതിൽ രണ്ടിലും അദ്ദേഹം നൽകിയ മറുപടി വ്യക്തിപരമായി വിഷമിപ്പിക്കുന്ന തരത്തിൽ ആയിരുന്നു. അദ്ദേഹത്തിന്റെ ശൈലി അങ്ങനെ ആയതുകൊണ്ടാകാം. മുഖ്യമന്ത്രിയോട് എനിക്ക് ബഹുമാനം ആണ്. വികസന കാര്യങ്ങളിലും മറ്റും അദ്ദേഹം കൈക്കൊള്ളുന്ന നിലപാട് അംഗീകരിക്കുന്നു. പക്ഷേ ഞാൻ ഒരു സഭയിൽ വച്ച് ചോദിച്ച കാര്യങ്ങളോട് അദ്ദേഹം പറഞ്ഞ മറുപടി ഏറെ വേദനിപ്പിക്കുന്നു എന്നും ഫാ.തോമസ് കുര്യൻ താഴയിൽ പറഞ്ഞു.

വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുത്ത ഇരുപഓളം പേരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇവരുടെ ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും മുഖ്യമന്ത്രി വിശദീകരണം നൽകി. സമസ്ത ഇ കെ വിഭാഗത്തെ പ്രതിനിധീകരിച്ച് സമസ്ത ജനറൽ മാനേജർ കെ മോയിൻ കുട്ടി മാസ്റ്റർ, പി ആർ ഒ അഡ്വ. ത്വയ്യിബ് ഹുദവി എന്നിവർ പങ്കെടുത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button