Latest NewsKeralaNews

മോദി സർക്കാർ കേരളത്തിലെ വൈദ്യുതി മേഖലയ്ക്ക് നൽകിയ കോടികളുടെ പദ്ധതികൾ പിണറായി സർക്കാർ സ്വന്തം പേരിലാക്കി

കൊച്ചി: സംസ്ഥാനത്തേക്ക് എത്തിച്ചേരുന്ന വൈദ്യുതിയില്‍ പ്രസാരണത്തിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും വോള്‍ട്ടേജ് കുറവ് പരിഹരിക്കാനും പഴയ യന്ത്രസാമഗ്രികള്‍ പുതുക്കി സ്ഥാപിക്കാനുമാണ് 467 കോടി രൂപയാണ് മോദി സർക്കാർ കേരളത്തിന് നൽകിയത് .സംസ്ഥാനത്തിനുള്ളില്‍ പുതിയ വൈദ്യുതി സബ്‌സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും വൈദ്യുതിലൈന്‍ വലിക്കാനും മറ്റുമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ആയിരം കോടിയോളം രൂപയ്ക്ക് പുറമേയാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങളും നിയമങ്ങളും പ്രകാരമാണ് ഈ ധനസഹായ വിഹിതം.

എന്നാല്‍, വൈദ്യുതി മേഖലയില്‍ കേന്ദ്ര സഹായ പദ്ധതികളെല്ലാം സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കി കെഎസ്‌ഇബി നിര്‍മിച്ചതെന്ന മട്ടിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നടത്തിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നേട്ടത്തിനുള്ള പ്രചാരണങ്ങളില്‍ ഇത് മുഖ്യയിനമായിരുന്നു.കേന്ദ്ര സര്‍ക്കാര്‍ 2014 ഡിസംബര്‍ മാസം രണ്ട് സബ്‌സ്‌റ്റേഷനുകളുടെ നവീകരണ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 82.31 കോടി രൂപ നല്‍കി. മാടക്കത്ര മുതല്‍ അരീക്കോട് വരെയുള്ള ദൂരം മള്‍ട്ടിവോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍ ലൈന്‍ സ്ഥാപിക്കാന്‍ 333.93 കോടി രൂപ അനുവദിച്ചു. 440/220 കെവി പ്രസരണ ശേഷിയുള്ള ലൈനാണ് അനുവദിച്ചത്. കായംകുളം-നല്ലളം 110 കെവി ലൈന്‍ (45 കി.മീ.) ശേഷി കൂട്ടാന്‍ 66.85 കോടി രൂപ നല്‍കി. 2017ല്‍ 780 കോടിയിലേറെ രൂപ കേന്ദ്രം സംസ്ഥാനത്തിന് നല്‍കി, വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് വൈദ്യുതി മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button