കൊച്ചി : കൊച്ചിയിലെ പ്രമുഖ മാളില്‍ വീണ്ടും യുവതിക്കു നേരെ അപമാനശ്രമം ഉണ്ടായതായി പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയതായി ആലപ്പുഴ സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 25 നായിരുന്നു സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് 26-ന് യുവതി കളമശ്ശേരി പൊലീസിന് പരാതി നല്‍കുകയായിരുന്നു.
മാളിലെ രണ്ടാം നിലയില്‍ വെച്ചു യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണു പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്ത പൊലീസ് യുവാവിനെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കളമശ്ശേരി പൊലീസ് അറിയിച്ചു. അടുത്തിടെ മലയാളത്തിലെ യുവ നടിയെ മാളില്‍ വെച്ച് അപമാനിക്കാന്‍ ശ്രമം നടന്നിരുന്നു. സംഭവത്തില്‍ പ്രതികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments