ന്യൂഡല്‍ഹി: ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ . ചൈനീസ് പൗരന്മാരെ ഇന്ത്യയിലേക്ക് യാത്രചെയ്യാന്‍ അനുവദിക്കേണ്ടെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദ്ദേശം. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് അനൗദ്യോഗികമായി ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. മുന്‍പ് കൊവിഡ് രോഗം പൊട്ടിപ്പുറപ്പെട്ട സമയം ചൈനയിലേക്കുളള വിമാന സര്‍വീസുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുമായി ‘എയര്‍ ബബിള്‍’ സംവിധാനമുളള പ്രത്യേക വിസകള്‍ വഴി ചൈനീസ് വംശജര്‍ ഇന്ത്യയിലെത്തിയിരുന്നു. നിബന്ധനകള്‍ പാലിച്ച് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുന്നതാണ് എയര്‍ ബബിള്‍ സംവിധാനം.
Read Also : ഫേസ്ബുക്കിലൂടെ രാജി പ്രഖ്യാപനം നടത്തി വിജയിച്ച സിപിഎം വാര്‍ഡ് മെമ്പര്‍
നവംബര്‍ മുതല്‍ ചൈന ഇന്ത്യന്‍ യാത്രികരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. മുന്‍പ് നവംബര്‍ 3ന് ശേഷം അനുവദിച്ച വിസയുളള ഇന്ത്യക്കാര്‍ക്ക് ഇത് ബാധകമല്ലെന്ന് ചൈന അറിയിച്ചിരുന്നു എന്നാല്‍ 39 യാത്രക്കാരുമായി വന്ന രണ്ട് ഇന്ത്യന്‍ ചരക്ക് കപ്പലുകള്‍ മാസങ്ങളോളം തീരത്ത് അടുപ്പിക്കാന്‍ ചൈന സമ്മതിക്കാതെയിരുന്നതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ പുതിയ നീക്കം.
Post Your Comments