
മോസ്കോ: മുതിർന്ന രാഷ്ട്രീയ നേതാവുമായി അവിഹിത ബന്ധം പുലർത്തിയിരുന്ന നർത്തകിയെ വെടിവെച്ചു കൊന്നു. മോസ്കോയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. 30കാരിയായ നതാലിയ പ്രോനിനയെയാണ് മുഖംമറച്ചെത്തിയ അക്രമി വെടിവെച്ചു വീഴ്ത്തിയത്. വാടക കൊലയാളിയാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാർലമെന്‍റ് അംഗവും കോടീശ്വരനുമായ ഒരു രാഷ്ട്രീയ നേതാവുമായി നതാലിയയ്ക്കുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പിന്നിലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറയുകയുണ്ടായി. രാഷ്ട്രീയ നേതാവിന്‍റെ ഭാര്യ നർത്തകിയായ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
ഇതു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. രാഷ്ട്രീയനേതാവിന്‍റെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന കാര്യവും പോലീസ് ആലോചിക്കുകയാണ്. കൊല്ലപ്പെട്ട യുവതിയുടെ കാമുകനെ പൊലീസ് വിളിച്ചുവരുത്തി. എന്നാൽ കൊലപാതകത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് കാമുകൻ അലക്സാണ്ടർ ക്രാവ്ചെങ്കോ (33) പൊലീസിനോട് പറയുകയുണ്ടായി. എന്നാൽ അതേസമയം വൻ തുക കടം വാങ്ങിയത് തിരിച്ചു നൽകാത്തതിൽ നതാലിയ ഭീഷണി നേരിട്ടിരുന്നതായി അലക്സാണ്ടർ പൊലീസിനോട് പറഞ്ഞു.
Post Your Comments