Latest NewsNewsInternational

ലോക്ക്ഡൗണ്‍ സമയത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ജയിലിലടച്ച് ചൈന

ചൈന : വുഹാന്‍ നഗരത്തില്‍ കോവിഡ് ലോക്ക്ഡൗണ്‍ സമയത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ജയിലില്‍ അടച്ചു. സിറ്റിസണ്‍ ജേണലിസ്റ്റ് സാങ്ങ് സാനെയാണ് നാല് വര്‍ഷം ജയിലിലടക്കാന്‍ കോടതി ഉത്തരവിട്ടത്. 37 കാരിയായ സാങ്ങ് സാന്‍ കുറ്റക്കാരിയാണെന്ന് ഷാങ്ഹായ് പുഡോംഗ് ന്യൂ ഏരിയ പീപ്പിള്‍സ് കോടതിയാണ് കണ്ടെത്തിയത്.

പ്രകോപനകരമായ രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു, മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു എന്നിവയാണ് മാധ്യമപ്രവര്‍ത്തകയുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങള്‍. ലോക്ക്ഡൗണ്‍ സമയത്ത് മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ള ഘട്ടത്തിലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് സാങ്ങ് സാന്‍.

മെയ് പകുതി മുതല്‍ ഷാങ്ഹായിലെ പുഡോംഗ് ജില്ലയിലെ ഒരു തടങ്കല്‍ കേന്ദ്രത്തില്‍ തടവിലാക്കപ്പെട്ട സാങ്ങ് സാന്‍ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.വീല്‍ചെയറിലിരുന്ന് വിചാരണയില്‍ പങ്കെടുത്ത സാങ്ങ് സാന്റെ ആരോഗ്യനില മോശമായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാൽ മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന നൂറുകണക്കിന് പൗരന്മാരെ പോലീസ് തടഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button