ന്യൂഡല്‍ഹി : കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രവുമായി ആലോചിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കരുത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലധികമുള്ള നഗരങ്ങളില്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സമയം ക്രമീകരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് കുറവുണ്ടെങ്കിലും ജാഗ്രത തുടരേണ്ടതുണ്ട്. യു.കെയില്‍ ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
നവംബര്‍ 25ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം ജനുവരി 31 വരെ നിലനില്ക്കും.അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി പതിനൊന്ന് ലക്ഷം കടന്നു. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
17,71,365 പേര് മരിച്ചു. നിലവില്‍ രണ്ട് കോടി ഇരുപത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്.
Post Your Comments