![](/wp-content/uploads/2020/01/muslim-bride.jpg)
ഷാംലി: നവവധു സ്വര്‍ണവും പണവുമായി വീട്ടില്‍ നിന്നും മുങ്ങി. പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. യുപിയിലെ ഷാംലി ജില്ലയിലെ സിംബാല്ക്ക ഗ്രാമവാസിയായ പിങ്കു ഷാംലിയാണ് ഇതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നവംബര്‍ 25 നാണ് താന്‍ വിവാഹിതനായതെന്നും എന്നാല്‍ ഡിസംബര്‍ 26 രാത്രി മുതല്‍ ബാഗ്പത് ജില്ലയില്‍ നിന്നുള്ള ഭാര്യയെ കാണാനില്ലെന്നുമാണ് പിങ്കുവിന്റെ പരാതിയില്‍ പറയുന്നത്.
read also : ഗർഭിണിയായ പശുവിനെ തൂക്കി കൊന്ന് സാമൂഹിക വിരുദ്ധരുടെ ക്രൂരത; സംഭവം കേരളത്തിൽ
വീട്ടില്‍ നിന്നും ഒളിച്ചോടുമ്പോള്‍ ഭാര്യ 70,000 രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായും പിങ്കു ആരോപിച്ചു. എന്നാല്‍ പരാതിയില്‍ ഭാര്യയുടെ ഗ്രാമത്തില്‍ നടത്തിയ അന്വേഷണത്തില്‍ അവരുടെ കുടുംബത്തെയും വീട്ടില്‍ നിന്ന് കാണാനില്ലെന്ന് പൊലീസ് വക്താവ് പറഞ്ഞു.
Post Your Comments