KeralaLatest News

സ്ത്രീകൾ ക്ഷേത്രമുൻവാതിലിലൂടെ പ്രവേശിക്കാൻ പാടില്ല, നോട്ടീസുമായി സിപിഎം ഭരിക്കുന്ന ക്ഷേത്രം: പ്രതിഷേധിച്ച് ഭക്തർ

പന്തളം: സ്ത്രീകൾ ക്ഷേത്രത്തിന്റെ മുൻവാതിലിലൂടെ പ്രവേശിക്കുന്നത് വിലക്കി നോട്ടീസ്. സിപിഎം പ്രതിനിധികൾ ഭരിക്കുന്ന ക്ഷേത്രത്തിലാണ് ഇത്തരത്തിൽ നോട്ടീസ് വെച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുൻവാതിലിൽ കൂടി സ്ത്രീകൾ പ്രവേശിക്കരുതെന്ന് കാട്ടിയുള്ള നോട്ടീസിനെതിരെ ഭക്തരുടെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. പന്തളം, കുരമ്പാല പുത്തൻകാവിൽ ഭഗവതീ ക്ഷേത്രത്തിലാണ് സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ഇത്തരത്തിൽ ഒരു ബോർഡ് ഉയർന്നിരിക്കുന്നത്.

വനിതാമതിലിന് ചുക്കാൻ പിടിച്ച സിപിഎം പ്രതിനിധികൾ ഭരിക്കുന്ന ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം മുതലാണ് ഇത്തരത്തിൽ ഒരു ബോർഡ് ഉയർന്നതെന്നാണ് ഭക്തരുടെ ആരോപണം. വർഷങ്ങളായി ക്ഷേത്രത്തിൽ ഇതുവരെയും ഇത്തരത്തിൽ ഒരു വിലക്ക് ഉണ്ടായിട്ടില്ല. ബോർഡ് എത്രയും വേഗം എടുത്തു മാറ്റണമെന്നും അല്ലെങ്കിൽ, അടുത്ത ദിവസം സ്ത്രീകൾ പ്രതിഷേധവുമായെത്തി ബോർഡ് എടുത്ത് കളയുമെന്നും, ഭക്തരുടെ പ്രതിനിധികൾ ഓൺലൈൻ മാധ്യമമായ മറുനാടനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button