Latest NewsNewsInternational

ചന്ദ്രനിൽ അമേരിക്കൻ ന്യൂക്ലിയർ റിയാക്ടർ, ഭയപ്പാടോടെ ചൈന

അമേരിക്കയുടെ ഈ നീക്കത്തിൽ അസ്വസ്ഥരായ ചൈന ആഗോളതലത്തിൽ ഇതിനെതിരെ ക്യാംപയിൻ നടത്തുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

വാഷിംഗ്ടൺ ഡിസി: ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള അമേരിക്കൻ നീക്കത്തിൽ ഭയപ്പാടോടെ ചൈന. അമേരിക്കയുടെ ഈ നീക്കത്തിൽ അസ്വസ്ഥരായ ചൈന ആഗോളതലത്തിൽ ഇതിനെതിരെ ക്യാംപയിൻ നടത്തുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

Also related: സ്വകാര്യ ആശുപത്രികളിലും ലാബുകളിലും നടത്തുന്ന കോവിഡ് പരിശോധനാ നിരക്ക് കുറച്ച് കേരളം

ബഹിരാകാശത്ത് ആണവ റിയാക്ടർ സ്ഥാപിക്കുന്നതോടുകൂടി ബഹിരാകാശത്ത് അമേരിക്ക പൂർണ്ണ ആധിപത്യം സ്ഥാപിക്കുമെന്നും വൻശക്തിയായി മാറും എന്നും ചൈന ആഗോള സമൂഹത്തിന് മുന്നറിയിപ്പ് നൽകുന്നു.ആണവായുധങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ചന്ദ്രോപരിതലത്തിലുള്ള  ഹീലിയം 3 ഐസോടോപ്പ് വ്യാപകമായി ഉപയോഗപ്പെടുത്തും എന്നതാണ് ചൈനയെ ഭയചികിതരാക്കിയിരിക്കുന്നത്.

Also related: ചരിത്ര നിമിഷം; രാജ്യത്തെ ആദ്യ ഡ്രൈവര്‍ രഹിത ട്രെയിന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, 2025 ഓടെ 25 മെട്രോ സർവീസ്

കഴിഞ്ഞ ദിവസം പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച സ്പേസ് പോളിസി മാനദണ്ഡങ്ങളിലാണ് 2026 ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കും എന്ന് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കൻ ഊർജ് വകുപ്പും നാസയും സംയുക്തമായി ഈ ദൗത്യത്തിൽ പങ്കാളിയാവും. വരുന്ന വർഷങ്ങളിൽ ചന്ദ്രനിലും ചൊവ്വയിലും രാജ്യത്തിൻ്റെ സാന്നിധ്യം വർദ്ധിപ്പുകയാണ് ലക്ഷ്യം എന്നും യുഎസ് ബഹിരാകാശ പോളിസി മാനദണ്ഡങ്ങളിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button