Latest NewsNewsIndia

കേരളത്തില്‍ ‘മണ്ഡി’ സംവിധാനം നടപ്പാക്കാത്തവര്‍ കര്‍ഷകര്‍ക്കൊപ്പം സെല്‍ഫി സമരം നടത്തുന്നു: മോദി

കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 1.10 ലക്ഷം കോടി രൂപയാണ് പദ്ധതി വഴി കര്‍ഷകര്‍ക്ക് നേരിട്ട് കൈമാറിയത്.

ന്യൂഡൽഹി: കർഷകർക്ക് ആശ്വാസമായി പിഎം കിസാന്‍ പദ്ധതിപ്രകാരമുള്ള രണ്ടായിരം രൂപ വീതം ഒന്‍പതു കോടി ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകരുമായി നടത്തിയ സംവാദ പരിപാടിയിലാണ് ഒറ്റ ക്ലിക്കില്‍ 18,000 കോടി രൂപ കര്‍ഷകര്‍ക്ക് കൈമാറിയത്. എന്നാൽ പ്രതിവര്‍ഷം ആറായിരം രൂപ വീതമാണ് പിഎം കിസാന്‍ പദ്ധതി വഴി രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 1.10 ലക്ഷം കോടി രൂപയാണ് പദ്ധതി വഴി കര്‍ഷകര്‍ക്ക് നേരിട്ട് കൈമാറിയത്.

അതേസമയം ഏഴു സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് പ്രധാനമന്ത്രി മോദി സംവദിച്ചു. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ അതിശക്തമായ വിമര്‍ശനമാണ് പ്രധാനമന്ത്രി നടത്തിയത്. കോടിക്കണക്കിന് കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പിഎം കിസാന്‍ പദ്ധതി നടപ്പാക്കാന്‍ തയാറാകാത്ത ബംഗാള്‍ സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷത്തിന് ധൈര്യമില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Read Also: തല വരമാറ്റാൻ രാഹുല്‍ ഗാന്ധി? വീണ്ടും പോസ്റ്ററുകൾ വ്യാപകം

ബംഗാളില്‍ പ്രതിഷേധിക്കാത്തവര്‍ സമരം ചെയ്യാന്‍ ഡൽഹിയിലെത്തിയിട്ടുണ്ട്. എപിഎംസി മണ്ഡികളെപ്പറ്റി പറയുന്നവര്‍ അവര്‍ ഭരിക്കുന്ന കേരളത്തില്‍ എപിഎംസി മണ്ഡി സംവിധാനം ഇനിയും നടപ്പാക്കിയിട്ടില്ലെന്ന യാഥാര്‍ഥ്യം മറന്നുപോകുന്നു. മണ്ഡികള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ കേരളത്തില്‍ പ്രതിഷേധിക്കാന്‍ തയാറാവില്ല. കേരളത്തില്‍ വര്‍ഷങ്ങളായി ഭരിക്കുന്നവര്‍ പഞ്ചാബ് കര്‍ഷകര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വേണ്ടി സമരത്തിനിറങ്ങിയിട്ടുണ്ട്. എന്നാല്‍, സ്വന്തം സംസ്ഥാനത്ത് മണ്ഡി സംവിധാനം നടപ്പാക്കാന്‍ അവര്‍ തയാറുമല്ല, മോദി പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button