ഇരിങ്ങാലക്കുട: സ്കൂട്ടറിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. താഴെക്കാട് കണ്ണിക്കര ചാതേലി ജോർജ് ഡിക്സന്റെ ഭാര്യ ദീപയാണ് (34) അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പുല്ലൂർ അണ്ടിക്കമ്പനി പരിസരത്തായിരുന്നു സംഭവം നടന്നത്. ക്രിസ്മസ് ദിനമായ വെള്ളിയാഴ്ച പിതാവിന് ഭക്ഷണവുമായി മകനോടൊപ്പം സ്കൂട്ടറിൽ പോകവെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ദീപയെ പുല്ലൂരിലെയും തുടർന്ന് തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് ഏഴോടെ മരിക്കുകയാണ് ഉണ്ടായത്. സ്കൂട്ടറിൽ ഒപ്പം ഉണ്ടായിരുന്ന മകൻ ആറ് വയസ്സുകാരനായ ഡോൺ പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കഴിയുന്നത്. ഒരു വയസ്സുള്ള ഡിയോൺ രണ്ടാമത്തെ മകനാണ്. ഇരിങ്ങാലക്കുട പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
Post Your Comments