കൊച്ചി: വിവാദ മിശ്രവിവാഹം അസാധുവെന്ന് സീറോ മലബാര്‍ സഭ, മുസ്ലിം യുവാവുമായുള്ള ക്രൈസ്തവ യുവതിയുടെ വിവാഹത്തില്‍ വീഴ്ച്ച പള്ളി വികാരിയ്ക്കെന്ന് സഭ . മിശ്രവിവാഹം സഭാ ചട്ടക്കൂടുകള്‍ ലംഘിച്ചുകൊണ്ടാണെന്ന ആരോപണം ശരിവെച്ചു കൊണ്ട് ഈ മതാന്തര വിവാഹം സീറോ മലബാര്‍ സഭ അസാദുവാക്കി. മിശ്രവിവാഹം നടന്നതുമായി ബന്ധപ്പെട്ട വിവാദം മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ട്രിബ്യൂണല്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അന്വേഷിച്ച ശേഷമാണ് പള്ളിയിലെ വിവാഹം അസാധുവാണെന്ന് കണ്ടെത്തിയത്.
നവംബര്‍ ഒന്‍പതിനാണ് ഇരിങ്ങാലക്കുട അതിരൂപതയിലെ ഒരു ഇടവകാംഗമായ യുവതിയും ഇതര മതസ്ഥനുമായുള്ള വിവാഹം പള്ളിയില്‍ നടന്നത്. ഡോക്ടര്‍മാരായ ഇരുവരും കൊച്ചിയിലെ ആശുപത്രിയില്‍ ഒരുമിച്ചു ജോലിചെയ്യുകയാണ്. ഏതാനും മാസംമുന്‍പ് രജിസ്റ്റര്‍ വിവാഹംചെയ്തശേഷം കടവന്ത്രയിലാണ് താമസം. പെണ്‍കുട്ടിയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിലും ചടങ്ങുനടത്താന്‍ വീട്ടുകാര്‍ തയ്യാറായത്. ഇത് പ്രകാരം കടവന്ത്ര സെന്റ് ജോസഫ്സ് പള്ളിയില്‍ വെച്ച് വിവാഹം നടത്തി.
വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെയാണ് സംഭവം വിവാദമായതും അന്വേഷണം നടന്നതും. തുടര്‍ന്ന് കാനോന്‍ നിയമ പ്രകാരമുള്ള വിവാഹമാണ് അസാധുവാക്കിയത്. ഇതോടെ കാനോനിക നിയമങ്ങള്‍ അനുസരിച്ചു മുന്‍പോട്ടു പോകുകയാണെങ്കില്‍ മാത്രമേ ഇനി വിവാഹം സാധുവാക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ പള്ളിയില്‍ നിന്നും ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ അത് അസാധുവാകുമെന്നും എപ്പിസ്‌കോപ്പല്‍ ട്രിബ്യൂണല്‍ അറിയിച്ചിട്ടുണ്ട്.
പെണ്‍കുട്ടിയുടെ പള്ളിയിലെ ഇടവക വികാരിയുടെയും വിവാഹം നടത്തിക്കൊടുത്ത കടവന്ത്രപള്ളി വികാരിയുടെയും അശ്രദ്ധ കണ്ടെത്തിയതായി ആര്‍ക്കി എസ്‌കോപ്പല്‍ സിനഡല്‍ ട്രിബ്യൂണല്‍ രൂപീകരിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഡിസ്പാരിറ്റി ഓഫ് കള്‍ട്ടിന് കീഴില്‍ വിവാഹം നടത്താന്‍ ആവശ്യ മായ കാനോനിക്കല്‍ നിബന്ധനകള്‍ പാലിക്കാത്തതില്‍ വികാരി ഫാ.ബെന്നി മാരാംപറമ്പില്‍ കുറ്റക്കാരനാണെന്ന് കമ്മീഷന്‍ കണ്ടെത്തി.
അതേസമയം സിറോ മലബാര്‍ സഭയില്‍ വര്‍ദ്ധിച്ചുവരുന്ന മിശ്രവിവാഹങ്ങള്‍ തടയണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തുവന്നിരുന്നു.
Post Your Comments