മതസൗഹാര്‍ദ്ദം തകര്ക്കുമെന്നാരോപണം,പാര്‍വതി തിരുവോത്ത് അഭിനയിക്കുന്ന സിനിമയുടെ പ്രമേയം ‘ദേശവിരുദ്ധ’മെന്ന് സെന്‍സര്‍ ബോര്‍ഡ്.
പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രമായി എത്തുന്ന സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് റീജ്യണല്‍ സെന്‍സര്‍ ബോര്‍ഡ്. ‘വര്‍ത്തമാനം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രമേയം രാജ്യവിരുദ്ധമാണെന്നും അത് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് ആരോപിക്കുന്നത്.
സിനിമയ്ക്കെതിരെ ബിജെപി നേതാവ് കൂടിയായ സെന്‍സര്‍ ബോര്‍ഡ് അംഗം സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്നിരുന്നു. ജെഎന്‍യുവിലെ മുസ്ലിം-ദളിത് പീഡനം സിനിമ വിഷയമാക്കുന്നുണ്ടെന്നും താന്‍ അതിനെ എതിര്‍ത്തുവെന്നും സന്ദീപ് തന്റെ ട്വീറ്റ് വഴി പറഞ്ഞിരുന്നു.
സിനിമയുടെ തിരക്കഥാകൃത്തും ആര്യാടന് ഷൗക്കത്തായതും സിനിമയെ എതിര്‍ക്കാന്‍ കാരണമായതായി സന്ദീപ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഈ ട്വീറ്റ് നിലവില്‍ അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും നീക്കിയിട്ടുണ്ട്.
കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിനായി എത്തുന്ന ഫാസിയ സൂഫിയ എന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റോഷന് മാത്യു, സിദ്ധിഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന് ഷൗക്കത്തും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
Post Your Comments