KeralaLatest NewsNews

തിരുവനന്തപുരത്ത് വീണ്ടും ‘ സേവ് കോണ്‍ഗ്രസ് ‘ പോസ്റ്ററുകള്‍ ; കെ.സുധാകരനെ വിളിക്കാന്‍ ആഹ്വാനം

കെപിസിസി ആസ്ഥാനത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും ‘ സേവ് കോണ്‍ഗ്രസ് ‘ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നതാണ് പോസ്റ്ററിലെ ആവശ്യം. സേവ് കോണ്‍ഗ്രസിന്റെ പേരില്‍ വച്ചിരിക്കുന്ന പോസ്റ്ററില്‍ കെ.സുധാകരനെ വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരണമെന്നും പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് ശേഷമുള്ള ദിവസങ്ങളിലും കെ.സുധാകരനെ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകള്‍ തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. കെപിസിസി ആസ്ഥാനത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ എഐസിസി പ്രസിഡന്റ് ആക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്ററുകളും ചിലയിടങ്ങളില്‍ വെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button