Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ ഉണ്ടായ മാറ്റങ്ങൾ ഉയർത്തിക്കാട്ടി അമിത് ഷാ

ഇംഫാൽ : മണിപ്പൂരിലെ ജനങ്ങൾക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമാണ് ഇന്നർ ലൈൻ പെർമിറ്റ് (ഐഎൽപി) എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിനും അയൽ സംസ്ഥാനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ഇന്നർ ലൈൻ പെർമിറ്റ്. ഇത് വലിയ ആഹ്ലാദമാണ് മണിപ്പൂർ ജനതയിൽ ഉണ്ടാക്കിയത്. രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലയിലെ വികസനത്തിനാണ് പ്രധാനമന്ത്രി പ്രധാന്യം നൽകുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. ഒപ്പം പൊതു ജനം വികസനമെന്ന വിഷയത്തിൽ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പുരോഗതി കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ബന്ദിന്റെയും, ഉപരോധത്തിന്റെയും കലാപത്തിന്റെയും പേരിലാണ് മണിപ്പൂർ നേരത്തെ അറിയപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ കലാപങ്ങൾ ഉണ്ടായിട്ടില്ല. സംസ്ഥാനത്തെ പുരോഗതിയുടെ പുതിയ പാതയിലേക്ക് നയിച്ച മുഖ്യമന്ത്രി ബൈരെൻ സിംഗിനെ അഭിനന്ദിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button