COVID 19Latest NewsNewsIndia

കോവിഡ് വാക്സിൻ : ആശ്വാസവാർത്തയുമായി ഓക്‌സ്ഫോഡ് ആസ്ട്രസെനക്ക

ലണ്ടന്‍: ആസ്ട്രസെനക്കയും ഓക്‌സഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിന്‍ നൂറുശതമാനം ഫലപ്രദമാണെന്ന് ആസ്ട്രസെനക്കയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാസ്‌കല്‍ സോറിയറ്റ്.

Read Also : 2000 വർഷം മുമ്പുള്ള ‘ഫാസ്​റ്റ്​ ഫുഡ്​ സ്​റ്റാൾ ‍’ കണ്ടെത്തി ഗവേഷകർ

ആദ്യ പരീക്ഷണങ്ങളില്‍ 70 ശതമാനം ഫലപ്രാപ്തിയാണ് ആസ്ട്രസെനക വാക്‌സിന്‍ പ്രകടിപ്പിച്ചിരുന്നതെങ്കില്‍ ഡോസേജിന്റെ അടിസ്ഥാനത്തില്‍ ഇത് പിന്നീട് 90 ശതമാനമായി ഉയര്‍ന്നിരുന്നു.

വാക്‌സിന് അടിയന്തരാനുമതി ലഭിക്കുന്നതിനായി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്‌ട്‌സ് റെഗുലേറ്ററി ഏജന്‍സിക്ക് മുമ്ബാകെ ഓക്‌സ്ഫഡ്-ആസ്ട്രസെനക വാക്‌സിന്‍ കമ്ബനി തങ്ങളുടെ ഡേറ്റകള്‍ സമര്‍പ്പിച്ചതായി ഡിസംബര്‍ 23-ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ചയോടെ വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button