Latest NewsKeralaNews

നാല് മാസത്തേക്ക് ജനങ്ങളെ വിലയ്ക്ക് വാങ്ങി സർക്കാർ; തേൻപുരട്ടിയ വിഷവുമായി അടുത്തുകൂടിയ ഇടതുപക്ഷം

സാമ്രാജ്യത്വം ഒരു ചൂഷണവ്യവസ്ഥയാണ്; ദാരിദ്ര്യവും ഇല്ലായ്മയും മുതലെടുത്ത് ഇടതുപക്ഷം

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളിലെ പത്രസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഘോരഘോരം പ്രസംഗിച്ചിരുന്നു. പ്രകടനപത്രികയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കിയെന്ന അവകാശവാദവും സർക്കാർ നടത്തി.

എന്നാൽ, ആദ്യഘട്ട 100 ദിന പരിപാടികളിലെ മോഹനവാഗ്ദാനങ്ങളിൽ എന്താണ് നടപ്പിലാക്കിയതെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഉത്തരമില്ലാത്ത ചോദ്യമായി ഇത് അവശേഷിക്കേ രണ്ടാംഘട്ട 100 ദിന പരിപാടിയുമായി പിണറായി വിജയനും കൂട്ടരും വീണ്ടുമെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ തിരിച്ചറിയേണ്ട വസ്തുത വളരേകാലങ്ങൾക്ക് മുൻപ് കാറൽ മാസ്ക് പറഞ്ഞിട്ടുണ്ട്. അതിങ്ങനെയായിരുന്നു, ‘മനുഷ്യരുടെ ദാരിദ്യം ചൂഷണം ചെയ്യപ്പെടും. മുതലാളിത്തം മനുഷ്യരുടെ ഇല്ലായ്മയെയും ദാരിദ്ര്യത്തേയും കൃത്യമായി ടാർഗറ്റ് ചെയ്ത് ഇക്കൂട്ടർ തേൻപുരട്ടിയ വിഷവുമായി അടുത്തുകൂടും’. ഈ വാക്കുകൾക്ക് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തി ഏറെയാണ്.

Also Read: സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ സംഘങ്ങള്‍ സജീവം

കാറൽ മാക്സിനെ കൂടാതെ വർഷങ്ങൾക്ക് മുൻപ് രക്തസാക്ഷിത്വം വഹിച്ച തോമസ് സങ്കാര എന്ന പോരാളിയും സമാനമായ അഭിപ്രായമായിരുന്നു പങ്കുവെച്ചത്. ‘സാമ്രാജ്യത്വം ഒരു ചൂഷണവ്യവസ്ഥയാണ്. ഇത് പലപ്പോഴും പ്രച്ഛന്നവേഷങ്ങളിലാണ് നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുക. അതൊരു വായ്പയാവാം, ഭക്ഷ്യസഹായ പദ്ധതിയാവാം, ഭീഷണിയുമാകാം. ഈ വ്യവസ്ഥയ്ക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം.’ അക്ഷരാർത്ഥത്തിൽ ഇതൊക്കെയല്ലേ ഇപ്പോൾ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്.

സങ്കാരയും കാറൽ മാക്സും പറഞ്ഞത് ഇന്ന് അക്ഷരംപ്രതി ആവർത്തിക്കപ്പെടുകയാണ്. ജനാധിപത്യമെന്ന പേരിൽ ഇടതുപക്ഷം ഒളിപ്പിച്ച് കടത്തുന്നത് ഇത്തരം സാമ്രാജ്യത്വം തന്നെയല്ലേ എന്ന് ആരെങ്കിലും ചോദിച്ച് പോയാൽ അത് തെറ്റാകില്ല. ജനങ്ങൾക്ക് നൽകുന്ന മോഹനവാഗ്ദാനങ്ങൾക്ക് പിന്നിൽ ഇടതുപക്ഷത്തിനു കൃത്യമായ അജണ്ടകളുണ്ട്. ജനങ്ങളോടുള്ള അത്മാർത്ഥതയുടെ ഫലമാണ് ഈ ക്ഷേമ പദ്ധതികളും കിറ്റ് വിതരണവും എന്ന് കരുതിയെങ്കിൽ തെറ്റി. കൃത്യമായ അജണ്ടകൾ നടപ്പാക്കുന്നതിന്റെ ആദ്യപടികൾ മാത്രമാണിത്.

Also Read: ബ്രിട്ടണില്‍ നിന്ന് തെലങ്കാനയില്‍ എത്തിയ 279 യാത്രക്കാരെ കാണാനില്ല

ജനങ്ങൾക്ക് പ്രയോജനകരമായ ഒന്നും തന്നെ നടപ്പിലാക്കാതെ, ജനങ്ങളെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ട സർക്കാർ തന്നെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോഹനവാഗ്ദാനങ്ങൾ നൽകി അവരെ കൈപിടിച്ചുയർത്തുന്നു. ശിക്ഷിച്ച കൈകൾ തന്നെ കപടരക്ഷകന്റെ മുഖംമൂടി അണിയുമ്പോൾ അവരോട് തോന്നുന്ന വിധേയത്വം അപകടകരമാണ്. ദാരിദ്ര്യവും ഇല്ലായ്മയുമാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്.

100 രൂപയുടെ ക്ഷേമ പെൻഷനും 350 രൂപയുടെ കിറ്റും നൽകി ജനങ്ങളെ നാല് മാസത്തേക്ക് വിലയ്ക്ക് വാങ്ങുകയാണ് സർക്കാർ ചെയ്യുന്നത്. വികസന നേട്ടമോ ഭരണമികവോ ഒന്നുമില്ലാതെയിരിക്കുന്ന സർക്കാരിന് ഇതല്ലാതെ മറ്റൊരു വഴിയുമില്ലായെന്നത് ജനങ്ങൾ തിരിച്ചറിയുക തന്നെ വേണം. എന്ത് നേട്ടമാണ് കഴിഞ്ഞ 5 വർഷം കൊണ്ട് സർക്കാർ കേരളത്തിനായി ഉണ്ടാക്കിയെടുത്തത്? കടങ്ങളും അപമാനക്കഥകളും അല്ലാതെ?.

shortlink

Related Articles

Post Your Comments

Related Articles


Back to top button