
ദില്ലി: നാല് സംസ്ഥാനങ്ങളില്‍ നാളെ കൊറോണ വൈറസ് കുത്തിവെപ്പിന്റെ ഡ്രൈ റണ്‍ നടത്തും. വാക്സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവയുടെ പരിശോധനയും ഇതോടൊപ്പം നടക്കുന്നതാണ്. രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് രോഗബാധ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരിക്കുകയാണ്. 2021 രോഗസൗഖ്യത്തിന്റേതാണെന്ന് മന് കി ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ ഡ്രൈ റണ്‍ നടക്കാനൊരുങ്ങുന്നത്. ഓരോ സംസ്ഥാനത്തെ രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ത കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍ നടത്തേണ്ടത്.
Post Your Comments