തിരുവനന്തപുരം: ആര്യ രാജേന്ദ്രന് തലസ്ഥാന നഗരത്തിന്റെ മേയറായി സ്ഥാനമേല്ക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ്, 21-ാം വയസില്‍ പഞ്ചായത്ത് പ്രസിഡന്റായ ഖദീജ മൂത്തേടത്തിനെ പരിചയപ്പെടുത്തി മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. എന്നാൽ പഴയ ഒരു പത്രകുറിപ്പ് സഹിതമാണ് ലീഗ് പ്രവര്‍ത്തകര്‍ ഖദീജയെ സൈബര്‍ ലോകത്ത് വൈറലാക്കിയത്. ഖദീജ മൂത്തേടത്തിനുശേഷം ഒരു ആര്യ രാജേന്ദ്രനുണ്ടാകാന് 25 വര്‍ഷങ്ങള്‍ കേരളത്തിന് കാത്തിരിക്കേണ്ടി വന്നുവെന്നും ലീഗ് പ്രൊഫൈലുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ, ഖദീജയുടെ 21-ാം വയസ് പഞ്ചായത്ത് പ്രസിഡന്റ് കഥ ലീഗ് സൃഷ്ടിച്ച നുണയാണെന്നാണ് സോഷ്യല്‍മീഡിയയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഇതിന് തെളിവായി സര്‍ക്കാര്‍ വെബ്സൈറ്റിലെ വിവരങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്.
എന്നാൽ ലീഗുകാര്‍ പ്രചരിപ്പിക്കുന്ന പത്രവാര്‍ത്തയില്‍ 21 വയസുകാരി പഞ്ചായത്ത് പ്രസിഡന്റ് എന്ന തലക്കെട്ട് വെട്ടി ഒട്ടിച്ചതാണെന്നാണ് സൈബര്‍ പോരാളികള്‍ പറയുന്നത്. മാത്രമല്ല, പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോള്‍ ഖദീജയ്ക്ക് പ്രായം 24 ആയിരുന്നെന്നാണ് കണ്ടെത്തല്‍. 2010 തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സമര്‍പ്പിച്ച രേഖ സഹിതമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2010ല്‍ 39 വയസ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിന് കൃത്യം 15 വര്‍ഷം മുന്‍പാണ് 1995ലെ തെരഞ്ഞെടുപ്പ്. അങ്ങനെ കണക്കാക്കി നോക്കുമ്പോള്‍ ഖദീജയ്ക്ക് പ്രായം 24 ആണെന്നാണ് സൈബര്‍ സിപിഐഎം വ്യക്തമാക്കുന്നത്. പ്രായം സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നതോടെ ലീഗ് പ്രൊഫൈലുകളിലെ ‘തള്ളുകള്‍’ തത്കാലം അവസാനിച്ചിരിക്കുകയാണ്.
Read Also: പ്രത്യേക നിയമസഭാ സമ്മേളനം; ഗവർണ്ണറുടെ അനുമതിയിൽ കണ്ണുംനട്ട് സർക്കാർ
എന്നാൽ 1995ല്‍ കന്നിയങ്കത്തിനിറങ്ങിയ ഖദീജ അന്ന് ആകെ പോള്‍ ചെയ്ത 1252 വോട്ടുകളില്‍ 452 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ പഞ്ചായത്ത് രാജ് നിയമം തുടങ്ങിയ അതേ വര്‍ഷം തന്നെ മത്സരരംഗത്തിറങ്ങിയ ഖദീജയ്ക്ക് 1995ല്‍ പ്രസിഡന്റാകാന്‍ നറുക്ക് വീഴുകയായിരുന്നു. പൊന്നാനി എംഇഎസ് കോളെജില്‍ നിന്നും പ്ലീഡിഗ്രി കഴിഞ്ഞ് സീതി സാഹിബ് മെമ്മോറിയല്‍ കോളെജില്‍ നിന്നും പോളിടെക്നിക്ക് ഡിപ്ലോമയും കരസ്ഥമാക്കിയ ശേഷമാണ് ഖദീജ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. 5 തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള ഇവര്‍ നിലവില്‍ മലപ്പുറം ജില്ലയുടെ വനിതാലീഗ് വൈസ് പ്രസിഡന്റാണ്. മൂന്നുപ്രാവശ്യത്തില്‍ കൂടുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ഇത്തവണ മത്സരിക്കേണ്ട എന്ന് പാര്‍ട്ടി നിലപാടെടുത്തതോടെ ഖദീജ മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
Post Your Comments