മസ്കത്ത്: അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഒമാൻ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് ചൊവ്വാഴ്ച മുതൽ മാറ്റാനൊരുങ്ങുന്നു. കര, കടൽ അതിർത്തികളും തുറക്കാൻ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനം അറിയിക്കുകയുണ്ടായി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണി മുതലാണ് അതിർത്തികൾ തുറക്കാനൊരുങ്ങുന്നത്. കോവിഡിന്റെ പുതിയ വകഭേദം പടരുന്നതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി ഒരാഴ്ചത്തേക്കാണ് അതിർത്തികൾ അടയ്ക്കുകയുണ്ടായത്. ഒമാനിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് യാത്രക്ക് മുമ്പ് പി.സി.ആർ പരിശോധന വേണമെന്ന നിബന്ധന പുനസ്ഥാപിച്ചിട്ടുമുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജനങ്ങൾ ആരോഗ്യ, സുരക്ഷാ മുൻ കരുതൽ നടപടികൾ പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദ്ദേശം നൽകി.
Post Your Comments