ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ഡ്രൈവർ രഹിത ട്രെയിനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ഡല്‍ഹി മെട്രോയുടെ മജന്ത ലൈനിലാണ് ഡ്രൈവര്‍ രഹിത ട്രെയിന്‍ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുന്നത്. ഡിസംബര്‍ 28ന് രാവിലെ 11 മണിയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുക.
Read Also : ടെന്‍ഷനകലാന്‍ ഈ മന്ത്രം ജപിച്ചോളൂ !
മജന്ത ലെയിനില്‍ ഡ്രൈവര്‍ രഹിത ട്രെയിനിന്റെ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ 2021ന്റെ പകുതിയോടെ ഡല്‍ഹി മെട്രോയുടെ പിങ്ക് ലെയിനിലും ഡ്രൈവര്‍ രഹിത ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനിലെ പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമായ ദേശീയ പൊതു മൊബിലിറ്റി കാര്‍ഡ് സേവനവും പ്രധാനമന്ത്രി അന്നേ ദിവസം ഉദ്ഘാടനം ചെയ്യും.
റുപേ ഡെബിറ്റ് കാര്‍ഡ് കൈവശമുള്ള ആര്‍ക്കും എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലെയിനില്‍ ആ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കും. 2022ഓടെ ഡല്‍ഹി മെട്രോയുടെ സമ്പൂര്‍ണ ശൃംഖലയിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍.
Post Your Comments