വാഷിംഗ്ടൺ: കോവിഡ് ആശ്വാസ ബില്‍ വൈകുന്നതില്‍ വിമര്‍ശനവുമായി ബൈഡന്. കോവിഡ് ആശ്വാസ ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിടാന്‍ വൈകുന്നതില്‍ വിമര്‍ശനവുമായാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് രംഗത്ത്. അനിയന്ത്രിത പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണു ബൈഡന്റെ മുന്നറിയിപ്പ്. 90,000 കോടി ഡോളറിന്റെ കോവിഡ് സഹായ ബില്ലാണു തിങ്കളാഴ്ച യുഎസ് കോണ്‍ഗ്രസ് പാസാക്കിയത്. ബില്ലിന് സെനറ്റ് അംഗീകാരം നല്കി പ്രസിഡന്റിന്റെ പരിഗണനയ്ക്കു വിട്ടു.
Read Also: ‘ജാതി പ്രദര്‍ശനം’ വേണ്ട; നടപടി കര്‍ശനമാക്കി ബിജെപി
എന്നാല്‍, യുഎസ് കോണ്‍ഗ്രസ് പാസാക്കിയ കോവിഡ് ആശ്വാസ ബില്ലിലെ അനാവശ്യ ഇനങ്ങള്‍ മാറ്റണമെന്നും ധനസഹായം 600 ഡോളറില്‍നിന്ന് 2,000 ഡോളറാക്കി ഉയര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സഹായധനം 600 ഡോളറില്‍നിന്ന് ദന്പതികള്‍ക്ക് 2,000 അല്ലെങ്കില്‍ 4,000 ഡോളറാക്കി ഉയര്‍ത്തണമെന്നും ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. ബില്ലില്‍ നിരവധി വിദേശ രാജ്യങ്ങള്‍ക്കു സഹായം നല്കാന് വ്യവസ്ഥയുണ്ടെന്നും ഇതു മാറ്റണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്നത്.
Post Your Comments