ബംഗലുരു: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. കോൺഗ്രസ് വഞ്ചിച്ചു പറഞ്ഞ ദേവഗൗഡ ഇനി ഒരിക്കലും കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ല എന്നും വ്യക്തമാക്കി. സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് പിന്നിൽ നിന്നും കുത്തി ജെഡിഎസിനെ തകർക്കാൻ ശ്രമിച്ചത്.കർണ്ണാടകയിൽ സഖ്യ സർക്കാർ വീഴാൻ കാരണം കോൺഗ്രസിന്റെ തെറ്റായ നയങ്ങളാണെന്ന് ദേവഗൗഡ പറഞ്ഞു.
Also related: നടൻ രജനികാന്ത് ഇന്ന് വൈകിട്ടോടെ ആശുപത്രി വിട്ടേക്കും
2023 ൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്ക് മത്സരിച്ച് കർണ്ണാടകയിൽ അധികാരത്തിൽ വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇതോടെ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ജെഡിഎസ് – കോൺഗ്രസ് സഖ്യം ഉണ്ടാകില്ല എന്നുറപ്പായി.
Also related: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘ ആശയവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്, എതിർപ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ആരൊക്കെ വിചാരിച്ചാലും ജെഡിഎസിനെ തകർക്കാനാവില്ല. പാർട്ടി അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ച് നിന്ന് മുന്നോട്ട് പോകും എന്ന് ദേവഗൗഡ വ്യക്തമാക്കി. ഒരു പ്രാദേശിക പ്രസ്ഥാനം ഉയർന്ന് വരേണ്ടതുണ്ട് എന്ന അനിവാര്യത മുന്നിൽക്കണ്ട് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും എന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments