Latest NewsKeralaNews

മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് കോഴിക്കോടും വയനാട്ടിലും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് കോഴിക്കോടും വയനാട്ടിലും നടക്കുന്നതാണ്. കോഴിക്കോട്ടെ മതമേലധ്യക്ഷന്മാരും സാംസ്കാരിക നായകന്മാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്താനായി ഒരുങ്ങിയിരിക്കുകയാണ്. വിവിധ മേഖലകളിലെ പ്രമുഖരായ 150 ഓളം പേരെയാണ് മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

മുസ്ലിം മത മേലധ്യക്ഷൻമാർ യോഗത്തിലേക്ക് എത്തുന്നതാണ്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഇന്നലെ രാത്രി ഗസ്റ്റ് ഹൗസിൽ എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. എന്നാൽ അതേസമയം കോഴിക്കോട്, താമരശ്ശേരി രൂപതകളിലെ ബിഷപ്പുമാർ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ യോഗം ബഹിഷ്കരിച്ചതല്ലെന്നാണ് രൂപതകളുടെ വിശദീകരണം നൽകിയിരിക്കുന്നത്. എസ്എൻഡിപി, എൻഎസ്എസ് നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നില്ല. എന്നാൽ സിഎസ്ഐ മലബാർ മേഖലാ ബിഷപ്പ് യോഗത്തിൽ പങ്കെടുക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button