KeralaLatest NewsIndiaNews

റേഷൻ കാർഡുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ കേരളത്തിൽ വ്യാജ പ്രചരണം

‘മൂന്ന് മാസം ഉപയോഗിച്ചില്ലെങ്കിൽ റേഷൻ കാർഡ് റദ്ദാക്കും’- കേന്ദ്ര സർക്കാരിനെതിരെ വ്യാജ പ്രചരണം

‘മൂന്ന് മാസം റേഷന്‍ കാര്‍ഡ് ഉപയോഗിക്കാത്തവരുടെ കാര്‍ഡ് റദ്ദാക്കുന്നു’, കൊവിഡ് കാലത്ത് ജനവിരുദ്ധ നടപടിയുമായി കേന്ദ്ര സർക്കാർ എന്ന പേരിൽ കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തയാണിത്. റേഷന്‍ കാര്‍ഡ് വഴി ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ഉപയോഗിക്കാത്തവരെ പട്ടികയില്‍ നിന്ന് പുറത്താക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.

Also Read: ഗര്‍ഭസ്ഥ ശിശുക്കളുടെ പ്ലാസന്റയില്‍ പ്ലാസ്റ്റിക് കഷ്ണങ്ങള്‍

എന്നാൽ, കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന ഈ പ്രചരണം വ്യാജമെന്ന് റിപ്പോർട്ട്. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ബിഹാറിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയെന്നും മറ്റ് സംസ്ഥാനങ്ങൾ ഉടൻ തന്നെ നടപ്പിലാക്കുമെന്നുമായിരുന്നു പ്രചരിച്ച വാർത്ത. ഇത് സോഷ്യൽ മീഡിയകളിൽ വലിയ തോതിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

മൂന്ന് മാസം റേഷന്‍ ആനുകൂല്യങ്ങള്‍ വാങ്ങാത്തവരുടെ കാര്‍ഡ് റദ്ദാക്കുമെന്ന പ്രചാരണം വ്യാജമാണെന്ന് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദ്ദേശം സംസ്ഥാനങ്ങൾക്ക് ഇതുവരെ നൽകിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button