കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രശസ്ത എഴുത്തുകാരൻ സുനിൽ പി ഇളയിടം പങ്കുവെച്ച ചിത്രം വ്യാജം.പൊരുതി വീണവർ,
“വീഴും വരെയും
പൊരുതി നിൽക്കുന്നവർ,
കർഷകസമരത്തിന് ഐക്യദാർഢ്യം” എന്ന തലക്കെട്ടിൽ ആണ് 2018 ലെ അജ്ഞാത ജഡത്തിന്റെ ഫോട്ടോയും സുനിൽ പി ഇളയിടം പങ്കുവെച്ചിരിക്കുന്നത്.
2018 സെപ്റ്റംബർ രണ്ടാം തീയതി പഞ്ചാബിലെ ബഹ്‌റി ചൗക്കിൽ ഏകദേശം70 വയസ്സ് പ്രായം തോന്നിക്കുന്ന വൃദ്ധന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ അറിയുന്നവർ പോലീസിന്റെ നമ്പറിൽ വിളിക്കാൻ അഭ്യർത്ഥിക്കുന്ന ഫോട്ടോ ആണ് സുനിൽ പി ഇളയിടം പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സുനിൽ പി ഇലയിടത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പലരുടെയും ആവശ്യം. പോസ്റ്റ് ഷെയർ ചെയ്തു നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് വന്നിട്ടുള്ളതു. കമന്റുകൾ ഇടാൻ ഉള്ള ഓപ്‌ഷൻ സുനിൽ പി ഇളയിടം ഓഫ് ചെയ്തിരിക്കുകയാണ് . പോസ്റ്റിനെതിരെയുള്ള ചില കമന്റുകൾ കാണാം:
“നുണ പ്രചാരണം നടത്തി രാജ്യത്ത് അസ്ഥിരത ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചതിന് ഇയാൾക്ക് എതിരെ നിയമ നടപടി എടുക്കണം. ഈ നാടിനെ സ്നേഹിക്കുന്നവർ മുന്നോട്ട് വരണം..” ” ഒരു കോളേജ് അധ്യാപകന്റെ അന്തസ്സിനു ചേരാത്ത രാജ്യവിരുദ്ധത പടച്ചു വിടുന്നതിന് സമൂഹം ഇദ്ദേഹത്തിനെതിരെ പ്രതികരിക്കാൻ തയ്യാറാവണം… നാളെ ഇതല്ലേ കുട്ടികളെയും പഠിപ്പിക്കുന്നത്?”
Post Your Comments