ഹൈദരാബാദ്: തെലങ്കാനയിൽ മൊബൈൽ ആപ്പ് വഴി വായ്പ്പ തട്ടിപ്പ് നടത്തിയ നാലംഗ സംഘം പോലീസ് പിടിയിലായിരിക്കുന്നു. ഒരു ചൈനീസ് പൗരൻ ഉൾപ്പെടെ നാലു പേരാണ് പിടിയിലായിരിക്കുന്നത്.
സൈബറാബാദ് സൈബർ ക്രൈം പൊലീസ് ചൈനീസ് പൗരന്‍റെ ഉടമസ്ഥതയിലുള്ള കുബേവോ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിൽ നടത്തിയ റെയ്ഡിലാണ് നാലുപേരും അറസ്റ്റിൽ ആകുന്നത്. സിക്സിയ ഷാങ്ങും ഉമാപതി അജയ്യുമാണ് ഇതിന്‍റെ ഡയറക്ടർമാർ.
ലോൺ ഗ്രാം, ക്യാഷ് ട്രെയിൻ, ക്യാഷ് ബസ്, AAA ക്യാഷ്, സൂപ്പർ ക്യാഷ്, മിന്‍റ് ക്യാഷ്, ഹാപ്പി ക്യാഷ്, ലോൺ കാർഡ്, റീപേ വൺ, മണി ബോക്സ്, മങ്കി ബോക്സ് തുടങ്ങിയ 11 വായ്പ ആപ്ലിക്കേഷനുകൾ വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ഇതുവഴി വ്യക്തിഗത വായ്പ അനുവദിക്കുകയും കൊള്ളപലിശക്ക് പുറമെ മറ്റു നിരക്കുകളും വായ്പയെടുത്തവരിൽ നിന്ന് ഈടാക്കുകയുമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ മുതലും പലിശയും തിരിച്ചുപിടിക്കുന്നതിനായി ഭീഷണിപ്പെടുത്തലും അക്രമ നടപടികളും സ്വീകരിച്ചിരുന്നു. ബന്ധുക്കൾക്ക് വ്യാജ ലീഗൽ നോട്ടീസുകൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Post Your Comments