
ന്യൂഡൽഹി: റിപ്പബ്ലിക് ദിന, സൈനിക ദിന പരേഡിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ 150ഓളം സൈനികർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.
‘വിവിധ പരേഡുകളിൽ പെങ്കടുക്കാൻ ഡൽഹിയിലെത്തിയ സൈനികെര കോവിഡ് പരിേശാധനക്ക് വിധേയമാക്കുകയായിരുന്നു. ഇതിൽ ചിലർ പോസിറ്റീവായി. കൂടുതൽ പേർക്കും രോഗലക്ഷണങ്ങളില്ല’ -സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ റിേപ്പാർട്ട് ചെയ്തിരിക്കുകയാണ്.
ആയിരത്തോളം സൈനികരെയാണ് പരിശോധനക്ക് വിധേയമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരെ ഡൽഹിയിൽ നിരീക്ഷണത്തിലാക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരേഡ് സുരക്ഷിതമായി മാത്രമേ നടത്തൂവെന്നും അധികൃതർ പറയുകയുണ്ടായി.
വർഷംതോറും ആയിരത്തിലധികം സൈനികർ റിപ്പബ്ലിക് ദിന, സൈനിക ദിന പരേഡിൽ പങ്കെടുക്കുന്നതിനായി രാജ്യ തലസ്ഥാനത്ത് എത്തിച്ചേരുന്നതാണ്.
Post Your Comments