Latest NewsNewsIndia

ലൗജിഹാദ്​ നിയമം; യുപിയിൽ ഒരു മാസത്തിനിടയിൽ പിടികൂടിയത് 35 പേരെ

ലക്​നോ: യുപിയിലെ മതപരിവർത്തന ബിൽ ഒരു മാസം കഴിയുമ്പോൾ, ഇതിനോടകം അറസ്റ്റ്​ ചെയ്യപ്പെട്ടത്​ 35 പേരെയാണ്. ഒരു ഡസനിൽ അധികം എഫ്​.ഐ.ആറും വിവാദമായ ഈ നിയമം നടപ്പിലാക്കിയതിനു ശേഷം രജിസ്​​റ്റർ ചെയ്യുകയുണ്ടായി​.

നവംബർ 27നായിരുന്നു മതപരിവർത്തനം കുറ്റകരമാക്കി യു.പി സർക്കാർ നിയമം പാസാക്കുകയുണ്ടായത്​. ശനിയാഴ്ച ഒരാളെ കൂടി യു.പി പൊലീസ്​ അറസ്റ്റ്​ ചെയ്​തു. നിയമം നടപ്പിലാക്കി ഒരു ദിവസത്തിനകം ബാരല്ലിയിൽ നിന്നാണ്​ ആദ്യമായി ​കേസ്​ രജിസ്റ്റർ ചെയ്തിരിക്കുന്നത്​.

ബാരല്ലിയിലെ 20 വയസുകാരിയുടെ പിതാവ്​ നൽകിയ പരാതിയിൽ ഉവൈസ്​ അഹ്​മദ്​ (22) എന്നയാളാണ്​ ഈ കേസ്​ പ്രകാരം ആദ്യ അറസ്റ്റ്​ ചെയ്തത്​. ഇരു മതസ്​ഥരിൽ പെട്ടവരുടെ വിവാഹ ചടങ്ങ്​ പോലും ഈ നിയമപ്രകാരം യു.പി ​പൊലീസ്​ തടയുകയുണ്ടായി. ഭരണഘടനയുടെ ‘ആർടികിൾ 21’ന്​ വിരുദ്ധമാണ്​ ചൂണ്ടിക്കാണിച്ച്​​ ഈ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button