കണ്ണൂർ : കൊട്ടിയൂരിൽ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ എട്ട് മാസം ഗർഭിണിയായ യുവതിയ്ക്കും കുടുംബാംഗങ്ങൾക്കും പരിക്കേറ്റു. പാലുകാച്ചിയിൽ സ്വദേശിനി ടീനയ്ക്കും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്.
Read Also : പാലക്കാട് ദുരഭിമാനക്കൊല : പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
രാവിലെയോടെയായിരുന്നു സംഭവം. വീടിനുള്ളിലേയ്ക്ക് അതിക്രമിച്ച് കയറിയ പ്രവർത്തകർ ടീനയെയും, ഭർത്താവ് അനീഷിനെയും സഹോദരിയെയും ആക്രമിക്കുകയായിരുന്നു. പ്രവർത്തകർ ടീനയുടെ വയറ്റിൽ ചവിട്ടുകയും, തളളി നിലത്തിടുകയും ചെയ്തു. അനീഷിനെയും സഹോദരിയെയും പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്.
ആക്രമണത്തിൽ പരിക്കേറ്റ ടീനയെ പേരാവൂർ ആശുപത്രിയിൽ നിന്നു പ്രഥമ ശിശ്രൂഷ നൽകിയ ശേഷം തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടീനയുടെ നില ഗുരുതരമാണെന്നാണ് വിവരം.
Post Your Comments