ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒമർ ലുലു ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന പവര്‍സ്റ്റാറില്‍ ബാബു ആന്റണിയാണ് നായകനായി അഭിനയിക്കാൻ എത്തുന്നത്. മോളിവുഡ് താരങ്ങള്‍ക്ക് പുറമേ ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കാൻ എത്തുകയാണ്. പവര്‍സ്റ്റാറില്‍ മറ്റൊരു താരവും കൂടിയുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ ഒമര്‍ ലുലു.
കന്നഡ താരം ശ്രേയസ് മഞ്ജുവും ചിത്രത്തില്‍ അഭിനയിക്കാനായി എത്തുന്നു എന്ന കാര്യമാണ് ഒമര്‍ ലുലു ആരാധകരോട് പങ്കുവച്ചിരിക്കുന്നത്. കന്നടയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് കെ. മഞ്ജുവിന്റെ മകനാണ് ശ്രേയസ് മഞ്ജു.
Post Your Comments