Latest NewsNewsIndia

മദ്യപിക്കാൻ നിർബന്ധം, ജ്യേഷ്ഠന്റെ ഭാര്യയ്‌ക്കൊപ്പം ഭര്‍ത്താവിനെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു; പരാതിയുമായി യുവതി

സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടുകാര്‍ നിരന്തരം മര്‍ദ്ദിച്ചതായും യുവതി പരാതിയില്‍ പറയുന്നു.

അഹമ്മദാബാദ്: ഭര്‍ത്താവും കുടുംബവും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതി പോലീസ്‌റ്റേഷനിൽ. ഭര്‍ത്താവിനെയും സഹോദരന്റെ ഭാര്യയെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടതിന് പിന്നാലെയാണ് പൊലീസിനെ സമീപിക്കാന്‍ യുവതി തീരുമാനിച്ചത്.

ഗുജറാത്ത് ഖോഖ്‌റ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയാണ് ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ പരാതിയുമായി എത്തിയിരിക്കുന്നത്. മെക്കാനിക്കല്‍ എഞ്ചിനിയറായ തന്നോട് വിവാഹശേഷംജോലി ഉപേക്ഷിക്കാന്‍ ഭര്‍ത്താവും കുടുംബവും ആവശ്യപ്പെട്ടതായും മദ്യപിക്കാൻ നിർബന്ധിക്കുന്നതായും പരാതിയിൽ ഇവര്‍ ആരോപിക്കുന്നു.

കൂടാതെ സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടുകാര്‍ നിരന്തരം മര്‍ദ്ദിച്ചതായും യുവതി പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയായ ജ്യേഷ്ഠത്തിയമ്മയെ നോക്കാന്‍ വേണ്ടി കൂടെ കഴിഞ്ഞപ്പോൾ ജ്യേഷ്ഠന്റെ ഭാര്യയ്‌ക്കൊപ്പം ഭര്‍ത്താവിനെ അരുതാത്ത സാഹചര്യത്തില്‍ കണ്ടിരുന്നുവെന്നും തന്റെ പിതാവ് വീട് വിറ്റുവെന്നറിഞ്ഞപ്പോള്‍ നാലരലക്ഷം രൂപ വാങ്ങിവരാന്‍ ആവശ്യപ്പെട്ടു ക്രൂരമായി മര്‍ദ്ദിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button