ബംഗാൾ അപ്രതീക്ഷിതമായ സംഭവവികാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. വളരെ പെട്ടന്നാണ് ബംഗാളിലെ രാഷ്ട്രീയ മുഖം മാറിയത്. ബംഗാളിൽ ബിജെപി അധികാരത്തിൽ വരുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കിയതോട് കൂടി മമത സർക്കാർ പ്രതിരോധത്തിൽ. കാന്തിയിലെ മേച്ച്ഡ ബൈപ്പാസ് മുതൽ സെൻട്രൽ ബസ് സ്റ്റാന്റ് വരെ നടന്ന റോഡ് ഷോയിൽ പങ്കെടുക്കവേ സുവേന്ദു അധികാരി പറഞ്ഞത് മുഴുവൻ മമതയെ ലക്ഷ്യം വെച്ചുകൊണ്ട് തന്നെയെന്ന് വ്യക്തം.
Also Read: ക്രിസ്മസ് കഴിയാൻ കാത്ത് ഫാദർ കോട്ടൂരും സിസ്റ്റര്‍ സെഫിയും
ബിജെപിയിൽ ചേർന്നത് ശരിയായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അംഗീകാരത്തോടെയാണ് താൻ ബിജെപിയിൽ ചേർന്നത്. ജനുവരി ഏഴിന് നന്ദിഗ്രാമിലേക്ക് താൻ മുഖ്യമന്ത്രി മമതാ ബാനർജിയെ ക്ഷണിക്കുകയാണ്. അവിടെ മുഖ്യമന്ത്രി പറയുന്നതിനെല്ലാം തൊട്ടടുത്ത ദിവസം താൻ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സുവേന്ദു മുന്നോട്ട് വെച്ച വെല്ലുവിളി എറ്റെടുക്കാൻ മമതയ്ക്ക് ധൈര്യമുണ്ടാകുമോയെന്ന് കാണാം.
ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ അണിനിരന്ന റാലിയെ കൊടുങ്കാറ്റെന്ന് വിശേഷിപ്പിച്ച അധികാരി തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതോടെ സംസ്ഥാനം സുനാമിയ്ക്ക് സാക്ഷിയാകുമെന്നും കൂട്ടിച്ചേർത്തു.
Post Your Comments