പട്‌ന : നാലു വയസ്സുകാരിയെ പീഡിപ്പിച്ച 23കാരനെ ബാലികയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തല്ലിക്കൊന്നു.പണം നൽകാമെന്ന് പറഞ്ഞാണ് യുവാവ് ബാലികയെ കൂട്ടിക്കൊണ്ടുപോയത് . തുടർന്ന് സമീപത്തെ ഗ്രാമീണ സ്‌കൂളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു .
Read Also : ശബരിമല വരുമാനത്തിൽ വൻ ഇടിവ് , നഷ്ടത്തിലേക്ക് കൂപ്പ്കുത്തി ദേവസ്വം ബോർഡ്
പരിക്കേറ്റ കുട്ടി സംഭവത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചു. തുടർന്ന് പ്രകോപിതരായ കുടൂംബാഗങ്ങൾ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ ക്രൂരമായി ആക്രമിക്കുകയും ഇതിനിടയിൽ യുവാവ് കൊല്ലപ്പെടുകയുമായിരുന്നു.
യുവാവിന്റെ സഹോദരിയുടെ പരാതിയില്‍ ഐപിസി 302 (കൊലപാതകം), 34 പ്രകാരം ബാലികയുടെ ബന്ധുക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതികളിലൊരാള്‍ അറസ്റ്റിലായതായും പോലീസ് സൂപ്രണ്ട് ദിൽനവാസ് അഹ്മദ് പറഞ്ഞു.
Post Your Comments