പന്തളം : ഭഗവാൻ അയ്യപ്പന്റെ ജന്മസ്ഥലത്ത് വീണ്ടും ശക്തിയാർജ്ജിച്ച് ഭാരതീയ ജനത പാർട്ടി. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ തെക്കേക്കര പറന്തൽ പതിനാലാം കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ലൈജു പി. ജോർജും കുടുംബവും ബിജെ.പിയിൽ ചേർന്നു.തെക്കേക്കര പഞ്ചായത്തിലെ പല വാർഡുകളിലും തെരഞ്ഞെടുപ്പിൽ സിപിഎം-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുണ്ടായതായി ആരോപിച്ചാണ് ലൈജു പാർട്ടി വിട്ടത് .
Read Also : സഭാതർക്കം : പ്രധാനമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷ നല്‍കുന്നുവെന്ന് യാക്കോബായ സഭ
എൽ ഡി എഫിനു കനത്ത തിരിച്ചടി നൽകി 33 വാർഡുകളുള്ള നഗരസഭയിൽ 18 വാർഡുകളിലും വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി നഗരസഭയുടെ ഭരണം പിടിച്ചെടുത്തിരുന്നു . ഇതിന്റെ ആഘോഷവും പന്തളം ക്ഷേത്രത്തിൽ നിന്നായിരുന്നു ബിജെപി ആരംഭിച്ചത് .
2015ലെ തെരഞ്ഞെടുപ്പിൽ ഏഴിടത്ത് മാത്രമായിരുന്നു എൻഡിഎ വിജയിച്ചത്. 2015ൽ 14 സീറ്റുകൾ നേടി ഭരണം പിടിച്ച എൽഡിഎഫ് ഇത്തവണ ഒൻപത് സീറ്റുകളിലേക്ക് ഒതുങ്ങി. യുഡിഎഫ് അഞ്ച് സീറ്റുകളിൽ വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിക്കാണ് വിജയം.
Post Your Comments