COVID 19Latest NewsNewsIndia

യുകെയിൽ നിന്നെത്തിയ മൂന്ന് പേർക്ക് കോവിഡ്; വാക്സിൻ ഡ്രൈ റൺ നാല് സംസ്ഥാനങ്ങളിൽ നടത്താൻ തീരുമാനം

ദില്ലി/ബെംഗളൂരു: രാജ്യത്ത് 23,068 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. സർക്കാർ കണക്കുകളനുസരിച്ച് ഇത് വരെ 1,01,46,846 പേർക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. 336 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 147092 ആയി ഉയർന്നിരിക്കുന്നു.

കൊറോണ വൈറസ് പ്രതിരോധ വാക്സിനേഷനു മുന്നോടിയായുള്ള ഡ്രൈ റൺ നാലു സംസ്ഥാനങ്ങളിൽ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായിരിക്കും ഡ്രൈ റൺ നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button