COVID 19Latest NewsIndiaNews

അധോലോക നായകൻ ദാവൂദ്​ ഇബ്രാഹിമിന്‍റെ സഹോദര പുത്രൻ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: അധോലോക നായകൻ ദാവൂദ്​ ഇബ്രാഹിമിന്‍റെ സഹോദര പുത്രൻ കൊറോണ​ ബാധിച്ച്​ മരിച്ചതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ദാവൂദിന്‍റെ മൂത്ത സഹോദരൻ സാബിർ കസ്​ക്കറിന്‍റെ മകൻ സിറാജ്​ കസ്​ക്കർ(38) ആണ്​ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചത്​. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ്​​ ​ ഇക്കാര്യമറിയിച്ചിരിക്കുന്നത്.

കൊറോണ വൈറസ്​ ബാധിച്ചതിനെ തുടർന്ന്​ ഒരാഴ്ചയായി​ കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ സിറാജ്​ കസ്​ക്കറിന്​ ശ്വാസതടസം നേരിട്ടതായും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്​ ജീവൻ നിലനിർത്തിയിരുന്നതെന്നുമാണ്​ വിവരം ലഭിക്കുന്നത്.

ബുധനാഴ്ച രാവിലെയോടെ ആരോഗ്യനില വഷളായി. ശരീരത്തിൽ വിവിധ അവയവങ്ങൾ പ്രവർത്തനരഹിതമാവുകയും മരണപ്പെടു​കയുമായിരുന്നു ഉണ്ടായത്. കറാച്ചിയിലെ ക്ലിഫ്​റ്റൺ മേഖലയിലാണ്​ സിറാജ്​ താമസിച്ചിരുന്നത്​. ഇതിനടുത്താണ്​ ദാവൂദ്​ ഇബ്രാഹിമിന്‍റെയും താമസസ്ഥലം. കറാച്ചിയിൽ നിന്ന്​ സിറാജിന്‍റെ മുംബൈയിലുള്ള ബന്ധുക്കൾക്ക്​ കൈമാറിയ മരണ വിവരമാണ്​ ക്രൈംബ്രാഞ്ചിന്​ ലഭിച്ചിരിക്കുന്നത്​.

സിറാജ്​ കസ്​ക്കറിന്‍റെ പിതാവ്​ സാബിർ കസ്​ക്കർ ആയിരുന്നു ആദ്യകാലങ്ങളിൽ ഭീകര സംഘത്തെ നയിച്ചിരുന്നത്​. എന്നാൽ അത് പിന്നീട്​ വെടിവെപ്പിൽ കൊല്ലപ്പെട്ടു. തുടർന്ന്​ മുംബൈ അധോലോകത്തിന്‍റെ അപ്രമാദിത്തം കൈക്കലാക്കാൻ നടത്തിയ രക്​തച്ചൊരിച്ചിലിനൊടുവിലാണ്​ ദാവൂദ്​ ഇബ്രാഹിം മുംബൈ അധോലോകത്തിന്‍റെ ഡോൺ ആയി ഉയർന്നു വന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button