അരുണാചൽ പ്രദേശിൽ ആറ് ജെഡിയു എം.എൽ.എ മാർ ബിജെപിയിൽ ചേർന്നു. ഇനി പാളയത്തിൽ ഒരു എം എൽ എ മാത്രമാണുള്ളത്. ജെഡിയുവിന്റെ ആകെയുള്ള ഏഴ് എം.എൽ.എമാരിൽ ആറുപേരാണ് ബിജെപിയിൽ ചേർന്നത്. തെരഞ്ഞെടുപ്പിൽ ജെഡിയു തനിച്ചായിരുന്നു മത്സരിച്ചിരുന്നത്.
Also Read: നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് 80 വയസിന് മുകളിലുള്ളവർക്കും വികലാംഗർക്കും
നേരത്തെ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിന്റെ എം.എൽ.എയും ബിജെപിയിൽ ചേർന്നിരുന്നു. ജെഡിയു എം.എൽ.എമാരായ താലേം തബോ, ജിക്കേ താക്കോ, ഹെയെംഗ് മംഗ്ഫി, ദോർജീ വാമ്ങ്ഡി കർമ, ദോംഗ്രു സിയോംഗ്ജു, കാംഗോംഗ് താക്കു എന്നിവരാണ് ഇപ്പോൾ ജെഡിയു വിട്ട് ബിജെപിയിലേക്ക് ചേർന്നത്.
അറുപതംഗ നിയമസഭയിൽ ബിജെപിക്ക് ഇതോടെ 48 അംഗങ്ങളായി. കോൺഗ്രസിനും നാഷണൽ പീപ്പിൾസ് പാർട്ടിക്കും നാലുവീതവും ജെഡിയുവിന് ഒരംഗവുമാണുള്ളത്. മൂന്ന് സ്വതന്ത്രരാണ് ബാക്കിയുള്ളവർ. നിരവധി പുതിയ പ്രവർത്തകരാണ് ബിജെപിയിലേക്ക് വരുന്നത്.
Post Your Comments