യുഎഇ: ഗതികെട്ടാൽ പുലി പുല്ലും തിന്നും എന്ന അവസ്ഥയിലാണ് യുഎഇ ഫത്‌വ കൗണ്‍സില്‍. പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടതാണെങ്കിലും കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ മുസ്ലീംങ്ങള്‍ക്ക് കുത്തിവെയ്ക്കാമെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍. മറ്റ് വഴികള്‍ ഒന്നും ഇല്ലെങ്കില്‍ പോര്‍ക്ക് ജെലാറ്റിന്‍ ഉള്‍പ്പെട്ട വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യ മത വിധിയില്‍ പറയുന്നു.
Read Also: ആരിഫ് മുഹമ്മദ് ഖാന്‍ അധികാരഭിക്ഷ യാചിച്ച വ്യക്തി; മുന്നറിയിപ്പുമായി സിപിഐ
എന്നാൽ പന്നിയുടെ കൊഴുപ്പ് ഔഷധമായാണ് ഉപയോഗിക്കുന്നത്. ഭക്ഷണമായിട്ട് അല്ല. എന്നാണ് യുഎഇ ഫത്‌വ കൗണ്‍സില്‍ പക്ഷം. കൊറോണ വൈറസില്‍ നിന്നും മനുഷ്യ ശരീരത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പോര്‍ക്ക് കൊഴുപ്പ് കലര്‍ന്ന വാക്‌സിന്‍. ഇസ്ലാമില്‍ പോര്‍ക്കിനുള്ള ഹറാം അതിനേക്കാള്‍ മുഖ്യവിഷയമല്ല. സമൂഹത്തിനെയാകെ അപായത്തിലാക്കുന്ന അതിവേഗം പടരുന്ന പകര്‍ച്ചവ്യാധിയാണ് കൊവിഡ്. അതിനെതിരെ വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടെന്നും ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യ പറഞ്ഞു. ചില വാക്‌സിനുകളില്‍ പോര്‍ക്ക് ജെലാറ്റിനുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വിശ്വാസികളില്‍ ഒരു വിഭാഗം ആശങ്കയിലായിരുന്നു. ഇത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കെയാണ് എമിറേറ്റ്‌സിലെ പരമോന്നത ഇസ്ലാമിക് അതോറിറ്റിയായ ഫത്‌വ കൗണ്‍സിലിന്റെ വിശദീകരണമെത്തിയിരിക്കുന്നത്.
Post Your Comments