ന്യൂഡല്‍ഹി : രാത്രികാല കര്‍ഫ്യു സംബന്ധിച്ച് പുതിയ തീരുമാനം . യു.കെയില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. പൊതുജനങ്ങളുടെ പ്രതികരണത്തെ മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഓഫീസ് അറിയിച്ചു. മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ആലോചിച്ച ശേഷമാണ് തീരുമാനം പിന്‍വലിക്കാന്‍ തയാറായതെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നത്.
Read Also : ഇന്ത്യയില്‍ വിദേശത്തുനിന്ന് വന്നയാള്‍ക്ക് സ്ഥിരീകരിച്ചത് അതിവ്യാപനശേഷിയുള്ള കൊറോണ വൈറസെന്ന് സംശയം
ഡിസംബര്‍ 24 മുതല്‍ ജനുവരി 2 വരെ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. ഇന്നലെയാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനം യെദ്യൂരപ്പ അറിയിച്ചത്. ഡിസംബര്‍ 23 മുതല്‍ ജനുവരി 2 വരെ രാത്രി 10 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വൈകിട്ട് യെദ്യൂരപ്പ സമയക്രമത്തില്‍ മാറ്റം വരുത്തുകയായിരുന്നു.
Post Your Comments