ന്യൂഡല്‍ഹി: യാത്രകളില്‍ മാത്രമല്ല വെര്‍ച്വല്‍ മീറ്റിംഗുകളിലും സൂപ്പര്‍ഹീറോ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുതന്നെയാണ് കോവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന്റെ താരമായത്. പുതുവര്‍ഷ ആശംസകള്‍ അറിയിക്കാന്‍ ലോക നേതാക്കളെ ഫോണ്‍വിളിച്ചുകൊണ്ടാണ് മോദിയുടെ കഴിഞ്ഞ പുതുവര്‍ഷം ആരംഭിച്ചത്. ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളില്‍ 11ലോകനേതാക്കളുമായാണ് അദ്ദേഹം ഫോണില്‍ സംസാരിച്ചത്. അയല്‍ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്ക, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളും ഇതില്‍പ്പെടുന്നു. കഴിഞ്ഞ റിപബ്‌ളിക് ദിനത്തില്‍ മോദിയുടെ ക്ഷണം സ്വീകരിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ മുഖ്യാതിഥിയായി പങ്കെടുത്തു.
read also : സംസ്ഥാനത്തെ ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ മധ്യസ്ഥനായി പ്രധാനമന്ത്രി നരേന്ദ്ര മോദി
വിദേശനേതാക്കളുമായി ഇടപഴകാന്‍ വീഡിയോ കോണ്‍ഫറന്‍സുകളെ ഉപയോഗിച്ചുകൊണ്ടാണ് യാത്രചെയ്യാനാവാത്ത കോവിഡ് സാചര്യം മോദി സമര്‍ത്ഥമായി മറികടന്നത്. 2016ല്‍ത്തന്നെ വിദേശ നേതാക്കളുമായി ഇടപഴകുന്നതിന് വീഡിയോ കോണ്‍ഫറന്‍സിന്റെ സാദ്ധ്യതകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ തന്റെ വിദേശ നയസംഘത്തിന് മോദി നിര്‍ദ്ദേശം നല്‍കിയിരുന്നു.
യാത്രകള്‍ക്കുവേണ്ടിവരുന്ന ഭീമമായ ചെലവ് കുറയ്ക്കാന്‍ കഴിയും എന്നതിനാലായിരുന്നു വീഡിയോ കോണ്‍ഫറന്‍സിന്റെ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ മോദി നിര്‍ദ്ദേശിച്ചത്. ഈവര്‍ഷം തുടക്കത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രിയുമായി മോദി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. കൊവിഡ് ബാധിച്ചതിനുശേഷം ഓസ്‌ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍, ശ്രീലങ്ക, ഡെന്മാര്‍ക്ക്, ഇറ്റലി, ബംഗ്‌ളാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായി 17 വെല്‍ച്വല്‍ ഉച്ചകോടികളാണ് മോദി നടത്തിത്. ഇതൊരു റെക്കാഡാണെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് കാലത്തെ ആദ്യത്തെ വെര്‍ച്വല്‍ ഉച്ചകോടി മാര്‍ച്ച് 15ല്‍ സാര്‍ക്ക് നേതാക്കളുമായിട്ടായിരുന്നു.
Post Your Comments