അഭയകേസില്‍ ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായെന്ന് എറണാകുളം മുന്‍ സിജെഎം വിടി രഘുനാഥന്‍. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലാണ് മുന്‍ സിജെഎമ്മിന്റെ വെളിപ്പെടുത്തല്‍.
സിബിഐ കണ്ടെത്തലുകളില്‍ സംശയം തോന്നിയ ഇദ്ദേഹം പയസ് ടെന്‍ത് കോണ്‍വെന്റില്‍ സൈറ്റ് ഇന്‌സെപ്ക്ഷന്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉത്തരവിറങ്ങിയതിനു പിന്നാലെ അന്നത്തെ രജിസ്ടാറും ഹൈക്കോടതി ജഡ്ജിയുമായ എവി രാമകൃഷ്ണപിള്ള തന്നെ വിളിച്ചിരുന്നെന്ന് രഘുനാഥ് പറയുന്നു.
ഒരു ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിളിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.ഏത് ജഡ്ജിക്കു വേണ്ടിയാണ് വിളിച്ചതെന്ന് അദ്ദേഹം എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേരാണ് വിടി രഘുനാഥന്‍ പറഞ്ഞത്.2006 ല്‍ സിബിഐയുടെ മൂന്നാം റെഫര്‍ റിപ്പോര്‍ട്ട് പരിഗണിച്ചത് അന്നത്തെ എറണാകുളം സിജെഎം ആയിരുന്ന രഘുനാഥ് വി. റ്റി ആണ്.
സൈറ്റ് ഇന്‍സ്‌പെക്ഷനുള്ള ഇദ്ദേഹത്തിന്റെ ഉത്തരവ് ഹൈക്കോടതി പിന്നീട് സ്വമേധയാ റദ്ദാക്കി. രഘുനാഥനെ പിന്നീട് എറണാകുളം സബ്ജഡ്ജായി ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. നിലവില്‍ ഹൈക്കോടതി അഭിഭാഷകനാണ് വിറ്റി രഘുനാഥ്. അഭയ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹൈക്കോടതിയില്‍ നിന്ന് പ്രത്യേക ദൂതനെത്തി കൊണ്ടു പോയെന്ന് നേരത്തെ രഘുനാഥ് പറഞ്ഞിരുന്നു.
read also: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി; ഇന്ന് ഹർത്താൽ
‘പലമാര്‍ഗങ്ങളിലൂടെയും ഒരു പേര് എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടായിരുന്നു. അത് ശരിയായിരിക്കുമെന്ന് എനിക്ക് തറപ്പിച്ച് പറയാനും പറ്റില്ല, അത് ജസ്റ്റിസ് സിറിയക് ജോസഫ് ആണ്. അങ്ങനെയാണ് അവരുടെ സംസാരങ്ങളില്‍ നിന്ന് എനിക്ക് മനസ്സിലക്കാനായത്,’ വിടി രഘുനാഥന്‍ പറഞ്ഞു.
Post Your Comments